മലാംകുന്ന് കലുങ്ക് പുനർനിർമിച്ചു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന് ഗ്രൗണ്ടിന് സമീപത്തെ അപകടഭീഷണിയിൽ ആയിരുന്ന കലുങ്ക് പുനർനിർമിച്ചു.
ഒട്ടേറെവാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിൽ കലുങ്ക് ഇടിഞ്ഞതാണ് ഏറെക്കാലമായി അപകട ഭീഷണിയിൽ തുടരുന്നത് റിപ്പോർട്ട് ചെയ്തിരുന്നു.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്തിലെ വാർഡ് 9, 10, 11 വാർഡുകളിലെ ജനങ്ങളാണ് പ്രധാനമായും ഈ റൂട്ടിൽ യാത്രചെയ്യുന്നത്. പഞ്ചായത്ത് സുനിതാരാജൻ കലുങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈ. പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമപ്പഞ്ചായത്ത് അംഗം കെ. കൃഷ്ണദാസ്, ഇ.പി. ബാബു, ഗസീബ് ചാലൂളി, പി.പി.ശിഹാബ്, അബൂബക്കർ കണ്ണാട്ടുകുഴി, ഷൈനാസ് ചാലൂളി, മുജീബ് കറുത്തേടത്ത്, വി. മോയിൻ , പീതാംബരൻ പാലക്കാംപൊയിൽ, കെ.ടി. സെയ്ത്, റഫീഖ് തറയിൽ, റഹൂഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.






