Karassery
കുഞ്ഞാലിയുടെ ഫോട്ടോ അനാച്ഛാദനംചെയ്തു

കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തംഗമായിരിക്കെ ആകസ്മികമായി അന്തരിച്ച കോൺഗ്രസ് നേതാവ് കുഞ്ഞാലി മമ്പാട്ടിന്റെ, ഫോട്ടോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചു.ഫോട്ടോയുടെ അനാച്ഛാദനകർമം മുൻമന്ത്രി എ.പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് സുനിത രാജൻ അധ്യക്ഷയായി. ഡിസിസി പ്രസിഡൻറ് കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായി.
ജില്ലാപഞ്ചായത്ത് മുൻ മെമ്പർ സി.കെ. കാസിം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, അഷ്റഫ് തച്ചാറമ്പത്ത്, ആമിന എടത്തിൽ, റുക്കിയ റഹീം, ഷാഹിന , കെ. കൃഷ്ണദാസ്, സമാൻ ചാലൂളി, കെ. കോയ, എം.ടി. അശ്റഫ്, സലാം തേക്കുംകുറ്റി, റീന പ്രകാശ്, പി.എം. സുബൈർ ബാബു, നിഷാദ് വീച്ചി, ഫൈസൽ ആനയാംകുന്ന്, വി.എൻ. ശുഹൈബ് എന്നിവർ സംസാരിച്ചു.






