Kodanchery

കോവിഡ് ബാധിച്ച് മരണമടഞ്ഞ കൂട്ടുകാരന്റെ കുടുംബത്തിന് വീടൊരുക്കി സഹപാഠികൾ

കോടഞ്ചേരി: കോവിഡ് ബാധിച്ച് അകാലത്തിൽ മരണമടഞ്ഞ കൂട്ടുകാരന്റെ കുടുംബത്തിന് സഹപാഠികൾ വീട് നിർമിച്ചു നൽകി. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1990 ബാച്ചിലെ വിദ്യാർഥികളാണ് കോവിഡ് ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ നിരന്നപാറ സ്വദേശിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

പ്രായപൂർത്തിയാകാത്ത മക്കൾക്ക് തണലൊരുക്കാൻ സഹപാഠികൾ രംഗത്തിറങ്ങിയപ്പോൾ നാട്ടുകാരും സഹകരിച്ചു. 13 മാസത്തിനുള്ളിൽ 10 ലക്ഷംരൂപ ചെലവഴിച്ച് വീടിന്റെ നിർമാണം പൂർത്തിയാക്കി കൂട്ടായ്മ. വീടിന്റെ താക്കോൽദാന കർമം ശനിയാഴ്ച നടക്കും.

Related Articles

Leave a Reply

Back to top button