എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ധാര 2കെ 25 തുടക്കമായി

കോടഞ്ചേരി:വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് ധാര 2കെ25 ന് കോടഞ്ചേരിയിലെ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഔപചാരിക തുടക്കമായി.
വേളംകോട് സ്കൂൾ പി.ടി.എ പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റെജി തമ്പി, ബിന്ദു ജോർജ്, നാൻസി കാലായിൽ, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് സാബു അവ്വണ്ണൂർ, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്, ശ്രീകല സിസ്റ്റർ, നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് പോൾസൺ അറയ്ക്കൽ, അടിമണ്ണ് അംഗനവാടി വർക്കർ മിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി – ഇനിയുമൊഴുകും മാനവസ്നേഹത്തിന്റെ ജീവവാഹിനിയായി എന്ന ആശയത്തെ ആധാരമാക്കി, ക്യാമ്പിന്റെ ഭാഗമായിഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും,
സ്നേഹാങ്കണം, മണ്ണും മനുഷ്യനും, ഗ്രാമപഥം, വേരുകൾ തേടി, കൈമുതൽ, ഗ്രാമ സ്വരാജ്, സന്നദ്ധം, ഹരിത സാക്ഷ്യം, ഉണർവ്, ലീഡർഷിപ്പ് ആൻഡ് ഗ്രൂപ്പ് ഡൈനാമിക്സ്, ഡിജിറ്റൽ ലിറ്ററസി ക്യാമ്പയിൻ, പച്ചക്കറി–പൂന്തോട്ട നിർമ്മാണം, വിദ്യാലയം മോടിപിടിപ്പിക്കൽ, ഐസ് ബ്രേക്കിംഗ്, നാടക കളരി, ഉൽപ്പന്ന നിർമ്മാണം
എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏഴ് ദിവസങ്ങളിലായി നടപ്പിലാക്കും.
വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ക്യാമ്പിന്റെ വിജയത്തിനായി ഗ്രാമ പഞ്ചായത്തിന്റെയും പൊതുസമൂഹത്തിന്റെയും നെല്ലിപ്പൊയിലിലെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മികച്ച സഹകരണവും സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.
എൻ.എസ്.എസ് വോളണ്ടിയർ ലീഡേഴ്സായ ആൻ മരിയ ജെസ്റ്റിൻ, ആദിത്യ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ എൻ.എസ്.എസ് വോളണ്ടിയേഴ്സും അധ്യാപക–അനധ്യാപക ജീവനക്കാരും രക്ഷിതാക്കളും ക്യാമ്പിന്റെ പ്രവർത്തനങ്ങൾ സജ്ജീവമായി നയിച്ചുവരുന്നു.







