Mukkam

സി.കെ.കാസിം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

മുക്കം: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി സി.കെ.കാസിം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് കലക്ടറേറ്റിൽ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയാണ് സി.കെ.കാസിം പത്രിക സമർപ്പിച്ചത്. ജില്ലാ സപ്ലൈ ഓഫിസറും വരണാധികാരിയുമായ ആർ.ബോബൻ മുൻപാകെയാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.

എം.കെ.രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി.ജോസഫ്, മുസ്‌ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, മുസ്‌ലീം ലീഗ് ജില്ലാ സെക്രട്ടറി വി.കെ.ഹുസൈൻ കുട്ടി, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു, യുഡിഎഫ് നേതാക്കളായ ടി.ജെ.റോയ്, അഡ്വ. എൻ.വി.അൻവർ, സി.എ.മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി, ദാവൂദ് മുത്താലം, കെ.ടി.മൻസൂർ, ഒ.പി.നസീർ‌, എം.ടി.അഷ്റഫ്, സി.ജെ.ആന്റണി, എം.സിറാജുദ്ദീൻ, കെ.പി.അബ്ദുറഹിമാൻ, പി.ജി.മുഹമ്മദ്, ജെയിംസ് വളാശ്ശേരി, നടുക്കണ്ടി അബൂബക്കർ, അഡ്വ. സൂഫിയാൻ ചെറുവാടി, ബി.പി.റഷീദ് ഖാസിമി, എൻ.ഐ.അബ്ദുൽ ജബ്ബാർ, എ.എം.അബൂബക്കർ, മുഹമ്മദലി തടായിൽ, നൗഷാദ് കൂടരഞ്ഞി, പി.വി.മോഹൻലാൽ, ഗഫൂർ കല്ലുരുട്ടി, കെ.വി.നിയാസ്, അ‍ഡ്വ. സജി മോൻ, കെ.കോയ, വി.പി.എ.ജലീൽ, കെ.സി.മുഹമ്മദ് ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button