Mukkam

അധ്യാപക യാത്രയയപ്പും ടീച്ചിംഗ് ട്യൂൺ ട്രൂപ്പ് ലോഞ്ചിംഗും നടന്നു

മുക്കം: കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ഗാനമേളട്രൂപ്പ് ടീച്ചിംഗ് ട്യൂണിൻ്റെ ലോഞ്ചിംഗ് വി.പി രാജീവൻ നിർവ്വഹിച്ചു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന വി.പി രാജീവൻ, എം എസ് ബിജു, പി.പി മമ്മദ് കുട്ടി, എം.കെ ഷക്കില, ഉഷ കെ.വി, ശങ്കര നാരായണൻ, അനിത പി, ഷീജ സി, ശ്രീജ സി.ടി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
കെ.പി ബബിഷ അധ്യക്ഷത വഹിച്ചു. റൈനീഷ് നീലാംബരി, എൻ. സന്തോഷ് കുമാർ, വി.അജീഷ്, കെ.ടി ശ്രീധരൻ, ബി.വി ജയകുമാർ, മുക്കം വിജയൻ, പി. പത്മശ്രീ, പി.സി മുജീബ് റഹിമാൻ, ഹാഷിദ് കെ.സി എന്നിവർ സംസാരിച്ചു. യാത്രയയക്കപ്പെടുന്നവർ മറുമൊഴി നടത്തി. ശേഷം ടീച്ചിംഗ് ട്യൂൺ അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

Related Articles

Leave a Reply

Back to top button