Kodiyathur

പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

കൊടിയത്തൂർ: വിദ്യാർത്ഥികളെ പാഠപുസ്തകത്തിനപ്പുറം സാഹിത്യ അഭിരുചികൾ പരിചയപ്പെടുത്തുവാനും വിവിധ തരത്തിലുള്ള സർഗാത്മക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സാഹിത്യ ശില്പശാല ‘കൺസപ്റ്റ’ സംഘടിപ്പിച്ചു. പ്രദേശത്തെ സാഹിത്യ രചനയിലൂടെ ശ്രദ്ധേയരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ ശില്പശാല ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പ്രധാന അധ്യാപകൻ ജി സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എസ്.എ നാസർ, സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, പി.സി അബ്ദുറഹിമാൻ, സി മഹ്ജൂർ, ടി ഷുഹൈറ, കെ നഷീദ, പി രാജി, നിസാം കാരശ്ശേരി, എം ഷമീൽ,
എഴുത്തുകാരായ ഹാറൂൺ കക്കാട്, റസാഖ് വഴിയോരം, സാജിദ് പുതിയോട്ടിൽ, ചരിത്ര ഗവേഷകൻ ഡോ. അജ്മൽ മുഈൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button