തെരുവുനായ ശല്യത്തിന് പരിഹാരം കാണുക – സിപിഐ (എം ) കോടഞ്ചേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ തെരുവുനായ ഭീഷിണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി പി ഐ (എം) തിരുവമ്പാടി ഏരിയാകമ്മറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം നിരന്നപാറ നാല് സെൻ്റ് ഉന്നതിയിൽ നാല് വയസ്സായ അയാൻ എന്ന കുട്ടിയെ രാത്രി വീടിന് പുറത്തിറങ്ങിയ സമയത്ത് പ്രദേശത്ത് അലത്തു നടക്കുന്ന നായ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതരാരും തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല. രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയെ കടിച്ച നായ ചത്തു. നായക്ക് പേവിഷബാധ ഉണ്ടോ എന്ന ആശങ്ക ആളുകളെ ഭീതിയിലാഴ്ത്തിയപ്പോൾ പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചിട്ട് ആദ്യം വരാൻതയ്യാറായില്ല. പിന്നീട് ആളുകൾ ബഹളം വച്ചപ്പോഴാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോയത്.
ഈ കാര്യത്തിൽ മാധ്യമങ്ങളിലൂടെ പച്ചകള്ളം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് പഞ്ചായത്ത് ഭരണസമതി. കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിച്ചു എന്നതും, പരിക്ക് പറ്റിയ കുട്ടിയുടെ വീട് സന്ദർശിച്ചു എന്നതും കള്ളമാണ്. പഞ്ചായത്ത് പ്രസിഡണ്ടടക്കം സ്ഥലത്തെത്തി ചത്ത നായയുമായി മടങ്ങുക മാത്രമാണ് ചെയ്തതെന്ന് കുട്ടിയുടെ കുടുംബാംഗമായ ദിവ്യ പറഞ്ഞു. നായയുടെ ജഡം അഴുകിയതിനാൽ റാബീസ് വൈറസിൻ്റെ സാന്നിധ്യം കണ്ടിപിടിക്കാനായില്ല എന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എങ്ങനെയാണ് നായ ചത്തത് എന്നറിയാൻ റീപോസ്റ്റ്മോർട്ടം ചെയ്യണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടുന്നു. ഇതിനൊന്നും ഒരു നടപടിയും ആയിട്ടില്ല. തെരുവുനായകൾ പെരുകുന്നത് തടയാൻ നടപടി സ്വീകരിക്കുകയും അലഞ്ഞ് തിരിയുന്ന നായകളെ ഷെൽട്ടറുകൾ സ്ഥാപിച്ച് മാറ്റാനുള്ള സംവിധാവും ഉണ്ടാക്കണo . വളർത്തു നായകളെ കുത്തിവെപ്പ് നടത്തിക്കാനും, ലൈസൻസ് എടുപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം.
സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ആരേപണം സ്വന്തം കഴിവ്‌കേടും ഉത്തരവാദിത്യമില്ലായ്മയും മറക്കാനുള്ള പാഴ്ശ്രമത്തിൻ്റെ ഭാഗമാണ്. സി പി ഐ (എം) അല്ലാത്തവരും സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. നാട്ടിലൊരു പ്രശ്നമുണ്ടായപ്പോൾ ഇടപെടുക എന്ന ഉത്തരവാദിത്തം നിർവ്വഹിക്കു മാത്രമാണ് ചെയ്തത്. ഏറ്റവുമാദ്യം പരിക്ക് പറ്റിയ കുട്ടിയുടെ വീടും വീട്ടുകാരെയും സന്ദർശിച്ചതും, മെഡിക്കൽ കോളേജിൽ ചികിത്സാകാര്യത്തിന് ഇടപെട്ടതും, ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അടിയന്തിര സഹായം നൽകണമെന്ന നിർദ്ദേശം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത് ലിൻ്റോ ജോസഫ് എം എൽ എ ആണ് എന്നത് നാട്ടിലാകെ ബോധ്യമുള്ളതുമാണ്.
അതിനാൽ ഇനിയെങ്കിലും മറ്റുള്ളവരെ പഴിചാരി നടക്കാതെ സ്വന്തം ഉത്തരവദിത്തം നിർവ്വഹിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
ഷിബു പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം ഷിജി ആൻ്റണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എസ് രാജു, കെ എം ജോസഫ്, ദിവ്യ രാജ്, മനോഹരൻ സി.പി എന്നിവർ പ്രസംഗിച്ചു.







