Kodanchery

കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി വഴി ഗുരുവായൂരിലേക്ക് ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു

കോടഞ്ചേരി:കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി വഴി ഗുരുവായൂരിലേക്ക് ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു.

തിരുവമ്പാടി എംഎൽഎ സി. കെ കാസിമിന്റെ ഇടപെടലിന്റെ ഭാഗമായാണ് പുതിയ സർവീസ്. തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ബസ്, തമ്പലമണ്ണ, കോടഞ്ചേരി വഴി 6.50-ന് കൂരോട്ടുപാറയിൽ എത്തിച്ചേരും.

കൂരോട്ടുപാറയിൽ നിന്ന് രാവിലെ 7 മണിക്ക് ഗുരുവായൂരിലേക്കുള്ള യാത്ര ആരംഭിക്കും. നെല്ലിപ്പൊയിൽ, കോടഞ്ചേരി, മുറംപാത്തി തിരുവമ്പാടി, മുക്കം, കോഴിക്കോട് വഴിയാണ് സർവീസ്. റെഗുലർ സർവീസായി ഓടുന്ന ഈ ബസ് മലയോര മേഖലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് എംഎൽഎ അറിയിച്ചു.

സി കെ കാസിം എംഎൽഎ ആയതിനു ശേഷം വിവിധ പഞ്ചായത്തുകളിൽ നടത്തിയ പ്രാദേശിക സന്ദർശനങ്ങളിൽ ഉയർന്നുവന്ന ദീർഘദൂര ബസിനായുള്ള ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു.

Related Articles

Leave a Reply

Back to top button