Kodiyathur

ഗ്രന്ഥശാല ദിനം വിവിധ പരിപാടികളോടെ യുവധാര ഗ്രന്ഥശാല കാരക്കുറ്റി ആചരിച്ചു

കൊടിയത്തൂർ: ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് കാരക്കുറ്റി യുവധാര ഗ്രന്ഥശാല വിവിധ പരിപാടികളോടെ ആചരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് പി.ടി അബൂബക്കർ മാസ്റ്റർ, ലൈബ്രറിയൻ പി.പി സുനിൽ എന്നിവർ സന്നിഹിതരായി.

ഗ്രന്ഥശാല ദിനത്തിൽ പുസ്തക സമാഹരണത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തക കെ.സി രഹന സംഭാവന നൽകിയ പുസ്തകങ്ങൾ കാരക്കുറ്റി യുവധാര ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഏറ്റുവാങ്ങി. വൈകീട്ട് അക്ഷരദീപം തെളിയിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബ്, സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, വൈസ് പ്രസിഡണ്ട് പി.ടി അബൂബക്കർ മാസ്റ്റർ, എം.കെ അബ്ദുസ്സലാം, അഖിൽ ദാസ് സി.കെ, ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button