കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ അനുസ്മരണാർത്ഥം കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്തൂപത്തിനടുത്തു വെച്ച് ലോകസമാധാനത്തിനായി സർവ്വമത പ്രാർത്ഥന നടത്തി.സ്കൂൾ മുറ്റത്ത് ജൈവവളമിട്ടു നട്ടുവളർത്തിയ യുജീനിയ തൈകളുടെ വളർച്ചയ്ക്കാവശ്യമായ പരിചരണം നൽകി ഉദ്യാനമൊരുക്കി.ക്ലാസ്സ് റൂമുകളിലെ ബോർഡുകൾ,സ്കൂൾ പരിസരം എന്നിവ വൃത്തിയാക്കി ശുചിത്വം ഉറപ്പു വരുത്തി.
‘നിങ്ങൾ മനുഷ്യനായതു കൊണ്ട് മാത്രം വലിയവനാകുന്നില്ല.. മനുഷ്യത്വമുള്ളവരാകുമ്പോഴാണ് വലിയവൻ ആകുന്നത് ‘.. എന്ന മഹാത്മാ ഗാന്ധിജിയുടെ വാക്കുകൾ കാലിക പ്രസക്തിയുള്ളതാണ്.
സേവനവാര പ്രവർത്തനങ്ങളിൽ പങ്കാളിയായിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് ‘സ്വച്ഛതാ ഹി സേവ’ പദ്ധതിയുടെ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.സ്കൗട്ട് ട്രൂപ്പ് ലീഡർ ഏബൻ ബിജോ,സ്കൗട്ട് ഡിറ്റോ ഡോൺ ഫ്രാൻസിസ്,സ്കൗട്ട് ഡിജോ ഡോൺ ഫ്രാൻസിസ് സ്കൗട്ട് നിജിൽ വി ബിജു,സ്കൗട്ട് വിദ്യാർത്ഥികൾ,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് എന്നിവർ ചേർന്ന് ഗാന്ധിജയന്തി ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







