Mukkam

അഗ്നിരക്ഷാസേനയ്ക്ക് രക്ഷാവല നൽകി

മുക്കം : മരത്തിന്റെ മുകളിലും മറ്റും അപകടത്തിൽപ്പെടുന്നവരെ സുരക്ഷിതമായി താഴെയിറക്കുന്നതിനാവശ്യമായ വല അഗ്നിരക്ഷാസേനയ്ക്ക് നൽകി മാതൃകയായി മുൻസേനാംഗങ്ങൾ. മുക്കം അഗ്നിരക്ഷാനിലയത്തിലെ മുൻ അസി. സ്റ്റേഷൻ ഓഫീസർമാരായ വിജയൻ നടുത്തൊടികയിലും ഉമ്മർ വൈശ്യംപുറത്തുമാണ് മാതൃകയായത്.

രക്ഷാവല മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു സേനയ്ക്ക് കൈമാറി. രക്ഷാവല നിർമിക്കാനാവശ്യമായ കയർ വിജയൻ നടുത്തൊടികയിൽ വാങ്ങിനൽകിയപ്പോൾ ഉമ്മർ വൈശ്യംപുറത്ത് സൗജന്യമായി നിർമിച്ചുനൽകുകയായിരുന്നു. ഇതോടെ ഉയരങ്ങളിൽ അപകടത്തിൽപ്പെടുന്നവരെ പ്രയാസമില്ലാതെ രക്ഷിക്കാനാവും.

ജില്ലയിൽ മുക്കം സ്റ്റേഷനിൽ മാത്രമാണ് ഇപ്പോൾ ഇത്രയുംവലിയ രക്ഷാവല (റെസ്ക്യൂ നെറ്റ്) ഉള്ളതെന്നും രക്ഷാപ്രവർത്തനത്തിന് ഇത് ഏറെ ഉപകാരപ്രദമാകുമെന്നും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ പി.ഐ. ഷംസുദ്ദീൻ അധ്യക്ഷനായി. റെസ്ക്യൂ നെറ്റ് നിർമിച്ച ഉമ്മറിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ കൗൺസിലർ ജോഷില, അസിസ്റ്റൻറ് ഫയർ ഓഫീസർ എം.സി മനോജ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button