Thiruvambady

കുന്ദമംഗലം ബി ആർ സിയുടെ കീഴിലുള്ള ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രങ്ങൾ പൂർണസജ്ജം.

കുന്ദമംഗലം ബി ആർ സിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് നിർവഹിച്ചു. ബി ആർ സി പരിധിയിലുൾപ്പെട്ട അൻപത്തിയഞ്ച് കേന്ദ്രങ്ങളിലാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്.

പഠന കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി ട്രയൽ രൺ നടന്നുവരുന്നു. വിവിധ ഗ്രാമപഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, സമഗ്ര ശിക്ഷാ കേരളാ, എം എൽ എ തുടങ്ങിയവരുടെ അകമഴിഞ്ഞ സഹായ സഹകരണത്തിലൂടെയാണ് പഠന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ടി വികൾ ലഭ്യമാക്കിയത്.

ജൂൺ 15 തിങ്കളാഴ്ച മുതൽ വിക്ടേഴ്‌സ് ചാനൽ മുഖേന രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെ തത്സമയം സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ തയ്യാറാക്കിയ കേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് ലഭ്യമാക്കും.വീടുകളിൽ പര്യാപ്തമായ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കാണ് ഓൺലൈൻ പഠന കേന്ദ്രങ്ങളുടെ പ്രയോജനം ഉപയോഗിക്കാനാവുക.

ഓൺലൈൻ പഠന കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖേന വിവിധ വിദ്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേണ്ടത്ര മുൻകരുതലുകൾ എടുത്തും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ആയിരിക്കും എല്ലാ ഓൺലൈൻ പഠന കേന്ദ്രങ്ങളുടെയും പ്രവർത്തനം എന്ന് ബി ആർ സി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button