Thiruvambady
ത്രിതല പഞ്ചായത്ത് സാരഥികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഇന്ന്

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സാരഥികൾക്ക് സ്വീകരണവും ആദരവും നൽകും.
ജനുവരി 15ന് വൈകിട്ട് 5 മണിക്ക് തിരുവമ്പാടി ബസ്സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യുണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അധ്യക്ഷത വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മുത്തേടത് ഉദ്ഘാടന കർമ്മം നിർവഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റ്വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.