കർഷകരെ കുടിയിറക്കാനുള്ള വനം വകുപ്പിൻ്റെ നീക്കത്തെ ചെറുക്കും; കർഷക കോൺഗ്രസ് (ഐ)

കോഴിക്കോട്: തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ ഉള്ള നിരവധി കർഷകരുടെ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കുന്നതിനുള്ള ഗൂഡ ശ്രമം കേരളത്തിലെ വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് തിരുവമ്പാടി നിയോക മണ്ഡലം കർഷക കോൺഗ്രസ് നേതൃയോഗം മുന്നറിയിപ്പു നൽകി.
നാലുപതിറ്റാണ്ടിലേറെയായി കൈവശം വെച്ച് കൃഷി ചെയ്തുവരുന്നതും കരമടയ്ക്കുകയും നിയമാനുസരണമുള്ള ഭൂ ഉടമസ്ഥരേഖകൾ മുഴുവൻ സിദ്ധിച്ചതുമായ ഭൂമികളുടെ പട്ടയം റദ്ധാക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. നിലവിലുള്ള വനം ഭൂമിയും വനം സമ്പത്തും കാര്യക്ഷമമായി സംരക്ഷിക്കാൻ കഴിവില്ലാത്തവനം വകുപ്പ് കർഷകരുടെ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കാൻ നടത്തുന്ന ശ്രമം എന്തിൻ്റെ പേരിലായായും അംഗീകരിക്കാൻ കഴിയുന്നതല്ല ഈ നീക്കം ഇടതുപക്ഷ സർക്കാരിൻ്റെ കർഷകദ്രോഹ നടപടികളുടെ അവസാനത്തെ ഒരു ഉദാഹരണമാണ്, വില തകർച്ചയും കാർഷികവിളകളെ ബാധിക്കുന്നു. രോഗങ്ങളും, പ്രകൃതിക്ഷോഭവും എല്ലാം കൊണ്ടും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കർഷകരെ നിയമ നടപടിക്കുപോകുന്നതിനു നിർബന്ധിതരാക്കാതെ പട്ടയം റദ്ദാക്കാൻ നൽകിയ നോട്ടീസ് അടിയന്തരമായി പിൻവൻ വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഐപ്പ് വടക്കേത്തടം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജന:സെക്രട്ടറിമാരായ സി.ജെ ആൻ്റണി, ബാബു പൈക്കാട്ടിൽ, അന്നമ്മ മാത്യു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ, എം.ടി അഷറഫ്, പി.സി മാത്യു, ബോസ് ജേക്കബ്, ബാബു കളത്തൂർ, ജോൺ പൊന്നമ്പേൽ, ജോസഫ് ജലഞ്ഞിക്കൽ, കെ.ടി മൻസൂർ, ജുബിൻ മണ്ണുക്കുശുമ്പിൽ പ്രസംഗിച്ചു.







