Pullurampara

തിരുവോണ നാളിൽ അധ്യാപകരെത്തി, ഓണക്കിറ്റുകളും സമ്മാനങ്ങളുമായി

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾ, ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾ, മാരക രോഗ ബാധിതരായ രക്ഷിതാക്കൾ ഉള്ള കുട്ടികൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾ എന്നിവരുടെ ഭവനങ്ങളിൽ ആണ് തിരുവോണ നാളിൽ അധ്യാപകർ എത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭവനങ്ങളിൽ എത്തിയ അധ്യാപകർ കുട്ടികൾക്ക് ഓണക്കിറ്റുകളും , പഠനോപകരണങ്ങളും, സമ്മാനങ്ങളും നൽകി.

അരി, പായസക്കിറ്റ്, മധുര പലഹാരങ്ങൾ, ഭക്ഷണ വിഭവങ്ങൾ, എന്നിവയടങ്ങിയ ഓണക്കിറ്റ്കളും ബാഗ്, നോട്ട് ബുക്കുകൾ, പെൻ, പെൻസിൽ, ജോമെട്രിക് ബോക്സ്, കുട എന്നിവ അടങ്ങിയ പഠന ക്കിറ്റ്കളും, കോവിഡ് പ്രതിരോധത്തിനായി സാനിട്ടൈസർ, മാസ്ക് എന്നിവയുമാണ് തിരുവോണ നാളിൽ കുട്ടികൾക്ക് സമ്മാനമായി ലഭിച്ചത്. ഇതോടൊപ്പം കുട്ടികളുടെ പഠന പുരോഗതി അധ്യാപകർ വിലയിരുത്തി. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഭവനങ്ങളിലുള്ള കുട്ടികൾക്ക് സാമ്പത്തിക സഹായവും അധ്യാപകർ നൽകി.

അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന് പദ്ധതിക്കായുള്ള ഫണ്ട് സംഭാവന ചെയ്തു. ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, ബെന്നി എം.ജെ, ജോസഫ് ജോർജ്, ഷിനോജ് സി. ജെ, ജുബിൻ അഗസ്റ്റിൻ, സ്മിത ജോർജ്, റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button