Thiruvambady

ഡി ടി പി സിയുടെ നേതൃത്വത്തിൽ അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജീവൻ രക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവമ്പാടി: ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും, ഫയർഫോഴ്സിന്റെയും സഹകരണത്തോടെ ജീവൻ രക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

ഡി ടി പി സി സ്റ്റേഷൻ മാനേജർ കെ
സി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് വലിയപറമ്പൻ, അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജ്, സണ്ണി മാവേലി, ബിജോ പനച്ചിക്കൽ, ബാബു അരിപ്പാറ എന്നാവർ പ്രസംഗിച്ചു.

അഗ്നി രക്ഷാ സേന ഓഫിസർമാരായ എ. നിപിൻ ദാസ്, കെ.ടി. ജയേഷ്, വൈ.പി. ഷറഫുദീൻ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button