തിരുവമ്പാടിയിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നേഴ്സിംഗ് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ‘അതേ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’ എന്ന സന്ദേശവുമായി നടത്തിയ ദിനാചരണം വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ക്ഷയരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മെഡിക്കൽ ഓഫീസർ ഡോ.ഫെസിനാ ഹസ്സൻ, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ശശി കെ, ലിസ നേഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ജിയ എന്നിവർ ക്ഷയരോഗ ദിനാചരണ സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡുമെമ്പർമാരായ കെ.എം മുഹമ്മദലി, കെ.ഡി ആൻറണി, ഷൗക്കത്തലി കെ.എം, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ലിസി സണ്ണി, രാധാമണി, മഞ്ജു ഷിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എം, പി.എച്ച്.എൻ ഷില്ലി എൻ.വി, നേഴ്സിംഗ് സ്കൂൾ ട്യൂട്ടർ എൽസിറ്റ തുടങ്ങിയവർ സംസാരിച്ചു. നേഴ്സിംഗ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് ക്ഷയരോഗ ബോധവൽക്കരണ കലാപരിപാടികളും ഫ്ലാഷ് മോബും അവതരിപ്പിച്ചു.







