Kodanchery

കോടഞ്ചേരി പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നടത്തി

കോടഞ്ചേരി: പഞ്ചായത്ത് തലത്തിൽ അങ്കണവാടി പ്രവേശനോത്സവം 20-ാം വാർഡ് കണ്ണോത്ത് അങ്കണവാടിയിൽ വാർഡ് മെമ്പർ റീന സാബുവിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.
ബ്ലോക്ക് മെമ്പർ റോയി കുന്നപ്പിള്ളി, പഞ്ചായത്ത് മെമ്പർമാരായ സൂസൻ വർഗ്ഗീസ്, ബിന്ദു, ഷാജി മുട്ടത്ത്, ഐ.സി.ഡി എസ് സൂപ്പർവൈസർ സബ്ന, ഡബ്ലിയു. എഫ്.സി ഡോണ, അങ്കണവാടി വർക്കർ ലൈല, എഎൽഎം എസ് സി അംഗങ്ങളായ ഷിബുമണ്ണൂര്, ദേവസ്യ പാപ്പാടിയിൽ, ജെയിസ് മണ്ണംപ്ലാക്കൽ, ആശ വർക്കർ ഷൈനി സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അങ്കണവാടി ഏരിയയിലെ SSLC, +2 ഉന്നത വിജയം നേടിയ ഡോണ ട്രീസ , അമന്റാ സജി, ആരതി ശ്രീനിവാസൻ എന്നിവരെ ആദരിക്കുകയും ചെയ്തു. അങ്കണവാടി ഹെൽപ്പർ ആനിമോൾ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button