Kerala

വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു! അപകടം പുലര്‍ച്ചെ മൂന്നരയോടെ

വര്‍ക്കല: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

അപകടമുണ്ടായ ഉടന്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Back to top button