MukkamVideos

ഫെസ്റ്റിന്റെ ആവേശം വാനോളമുയർത്തി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മുക്കം ഫെസ്റ്റ് വേദിയിൽ

മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ ഉത്സവമായ മുക്കം ഫെസ്റ്റിൽ നാലാം ദിവസമായ ഇന്നലെ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ടീം അയിഷയും ഫെസ്റ്റ് വേദിയിലെത്തി. തന്റെ ഏറ്റവും പുതിയ ചിത്രമായ ആയിഷയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് പ്രിയതാരവും സംഘവും ഫെസ്റ്റിലെത്തിയത്. പ്രിയതാരത്തെ വരവേൽക്കാനും ഒരു നോക്ക് കാണാനും പതിനായിരങ്ങളാണ് ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

മുക്കം ഫെസ്റ്റിനെ ആവേശക്കടലാക്കി മാറ്റിയ മഞ്ജു വാര്യർക്കൊപ്പം ‘ആയിഷ’ സിനിമയുടെ സംവിധായകൻ ആമിർ പള്ളിക്കൽ, നിർമാതാവ് സഖരിയ മുഹമ്മദ്, തിരക്കഥാകൃത്ത് ആഷിക്, ഷംസുദ്ദീൻ, ബിനീഷ് ചന്ദ്രൻ എന്നിവരും വേദി പങ്കിട്ടു. സിഗ്നിദേവരാജൻ വരച്ച ഛായാചിത്രം ലിന്റോ ജോസഫ് എം.എൽ.എ മഞ്ജു വാര്യർക്ക് ഉപഹാരമായി നൽകി. നിറഞ്ഞവേദിയിൽ ആയിഷ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചാണ് മഞ്ജു വാര്യരും ടീം ആയിഷയും മടങ്ങിയത്.

Related Articles

Leave a Reply

Back to top button