Mukkam

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടത് മൂലം വൻ ദുരന്തം ഒഴിവായി

മുക്കം :മുക്കം നഗരസഭയിലെ മുത്താലം വെളുത്തേടത്ത് സരോജിനിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.വീട്ടിലുള്ളവർ തീ കണ്ട് ഓടി രക്ഷപ്പെട്ടതുകൊണ്ട് വൻ ദുരന്തം ഒഴിവായി.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരോജിനിയുടെ സഹോദരൻ സിലിണ്ടർ കണക്ട് ചെയ്തതിന് ശേഷമായിരുന്നു സിലിണ്ടർ പൊട്ടിതെറിച്ചത്.


ഗ്യാസ് സിലിണ്ടർ ലീക്കായതായുള്ള സംശയത്തെത്തുടർന്ന് അടുക്കളയിൽ എത്തിയപ്പോൾ സിലിണ്ടർ കത്തുന്നതാണ് കണ്ടത്. ഉടൻതന്നെ സഹോദരനും സരോജിനിയും വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയണക്കാൻ സാധിച്ചില്ല . സരോജിനിയും മകനും വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. 15 മിനിറ്റോളം കത്തിയ സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിൻറെ ചുമരുകൾക്ക് ടെറസിനോട് ചേർന്ന ഭാഗങ്ങളിലും മറ്റു സ്ഥലങ്ങളിലും വിള്ളൽ അനുഭവപ്പെട്ടിട്ടുണ്ട്. അടുക്കളയിൽ ഉണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങളും നശിച്ചു.ഒരാഴ്ച മുമ്പ് സരോജിനിയുടെ മകളുടെ വിവാഹമായിരുന്നു ഇതോടനുബന്ധിച്ച് വാങ്ങിയ സാധനങ്ങളും നശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button