Karassery

മഹല്ലുകളുടെ പുരോഗതിക്ക് ഐക്യം അനിവാര്യം; സാദിഖലി ശിഹാബ് തങ്ങൾ

കാരശ്ശേരി : മഹല്ലുകളുടെ പുരോഗതിക്കും ഭദ്രതയ്ക്കും മഹല്ല് നിവാസികളുടെ ഐക്യം അനിവാര്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മത-വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി കേരള മുസ്‌ലിംകൾ നേടിയ പുരോഗതി ഉലമാ, ഉമറാ ഐക്യത്തിലൂടെയാണെന്നും ഇത് കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കുമാരനെല്ലൂർ നെല്ലിക്കുത്ത് നൂറുൽ ഇസ്‌ലാം ജുമാ മസ്ജിദ് മഹല്ലിന്റെ ഖാളിയായി സ്ഥാനമേറ്റെടുത്തശേഷം സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ. മുക്കം മുസ്‌ലിം ഓർഫനേജ് ജന. സെക്രട്ടറി വി. മോയിമോൻ ഹാജി സാദിഖലി തങ്ങളെ തലപ്പാവണിയിച്ചു. മഹല്ല് സംഗമം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ്‌ യൂനുസ് പുത്തലത്ത് അധ്യക്ഷനായി. സാജിഹ് ഷമീർ അസ്ഹരി, ജലീൽ ബാഖവി, മുക്കം സലാം ഫൈസി, നൂറുദ്ധീൻ ഫൈസി, സുദീർ ഖാൻ ഫൈസി, ഹുസൈൻ യമാനി, ഹുസൈൻ ബാഖവി, ഫായിസ് ദാരിമി, സി.കെ. കാസിം, സുബൈർ നെല്ലിക്കാപറമ്പ്, വി.എം. ഉസ്സൻകുട്ടി, എൻ.കെ. മൂസഹാജി, ടി.പി. ഉമ്മർ ഫൈസി, സിദ്ദീഖ് ഫൈസി, എം.പി.കെ. അബ്ദുൽ ബർ ചതുക്കൊടി മുഹമ്മദ്‌ ഹാജി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button