Kozhikode

കോഴിക്കോട്; അറിയിപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വാര്‍ഡില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡ് 3, 4, 36 എന്നിവയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍, കൂട്ടിരിപ്പുകാര്‍, സന്ദര്‍ശകര്‍, ഈ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇനിയും ആരെയെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുവരെ ബന്ധപ്പെട്ടില്ല എങ്കില്‍ എത്രയും വേഗം നിങ്ങളുടെ പേര് വിവരം, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരെയോ ഉടന്‍ തന്നെ വിളിച്ച് അറിയിക്കേണ്ടതും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

DISTRICT CONTROL ROOM
0495 2371471

Related Articles

Leave a Reply

Back to top button