Kodanchery

സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ കിരീടം ഇന്ത്യക്ക്; നാടിന്റെ അഭിമാനമായി ടീം അംഗം കോടഞ്ചേരി സ്വദേശി പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ

കോടഞ്ചേരി: ഇന്ത്യൻ സീനിയർ ടീം സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അഭിമാന നേട്ടം കൈവരിച്ചു. കോടഞ്ചേരി, നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ ഉൾപ്പെടുന്ന ഇന്ത്യൻ ടീം ആണ് നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്.

ഫൈനലിൽ നേപ്പാളിനെയും, സെമിഫൈനലിൽ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. നേപ്പാളിലെ പെക്ര സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എബി ഉൾപ്പെടുന്ന ഇന്ത്യൻ ടീം ഈ മാസം 19 നാണ് യാത്ര തിരിച്ചത്.

വിജികളായ ഇന്ത്യൻ ടീം ട്രെയിനിൽ ഉടൻ നാട്ടിലേക്ക് യാത്ര തിരിക്കും. അടുത്ത ദിവസം നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാനായി എബി ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് കോഴിക്കോട് എയർപോർട്ടിൽ തിരിച്ചെത്തും.

നെല്ലിപ്പൊയിൽ, പാംപ്ലാനിയിൽ ജോസ്, സെൽവി എന്നിവരുടെ മകനാണ് എബി സെബാസ്റ്റ്യൻ. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ എബി കൈതപ്പൊയിൽ ലിസ്സ കോളേജ് മൂന്നാംവർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് നിലവിൽ.

വിജയം നേടി തിരിച്ചെത്തുന്ന എബിക്ക് സുഹൃത്തുക്കളും, നാട്ടുകാരും ചേർന്ന് കോഴിക്കോട് എയർപോർട്ടിൽ വലിയ സ്വീകരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button