KodiyathurPuthuppady

ഡിജി ലോക്കര്‍ സംവിധാനം; കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

കൊടിയത്തൂർ : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകള്‍ നഷ്ടപ്പെടാതെ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ജില്ലയിലാരംഭിച്ച ഡിജിലോക്കര്‍ സംവിധാനത്തിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.

രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സഹായമൊരുക്കുന്നതിനായി തോട്ടുമുക്കത്ത് പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്ക ദുരിതമുണ്ടാകുന്ന മേഖല എന്ന നിലയിലാണ് കൊടിയത്തൂരില്‍ പദ്ധതിയാരംഭിച്ചത്.

സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, സിജി കുറ്റി കൊമ്പിൽ, വില്ലേജ് ഓഫീസര്‍ സിജു തുടങ്ങിയവര്‍ പങ്കെടുത്തു.

പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ രേഖകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും മറ്റും നല്‍കിയിട്ടുള്ള രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍ വേണ്ടി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം വിഭാവനം ചെയ്ത സംവിധാനമാണ് ഡിജി ലോക്കര്‍.

Related Articles

Leave a Reply

Back to top button