Kozhikode

കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയിൽ

അബുദാബി: കോഴിക്കോട് സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അബൂദബിയിലെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്‍റായിരുന്ന കോഴിക്കോട് മലാപ്പറമ്പ ഫ്‌ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ സിദ്ധാർഥന്‍റെ മകൻ ജനാർദ്ദനനെയും (58), മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്‍റായിരുന്ന ഭാര്യ മിനിജ ജനാർദ്ദനനെയും (53) ആണ് അബൂദബി നഗരത്തിലെ മദീന സായിദിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈയിടെ ജനാർദ്ദനന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.വർഷങ്ങളായി അബൂദബിയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്.ഏതാനും ദിവസം മുമ്പാണ് ജനാർദ്ദനന്‍റെ ജോലി നഷ്ടപ്പെട്ടത്.

താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പൊലീസിനെ അറിയിച്ചു.

ആത്മഹത്യയാണെന്നാണ് നിഗമനം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button