Koodaranji

കൂടരഞ്ഞി; കരിങ്കുറ്റിയിൽ മിനി പിക്കപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു

കൂടരഞ്ഞി: കരിങ്കുറ്റി – മുണ്ടാട്ടുപടി റോഡിൽ മിനി പിക്കപ്പ് അപകടത്തിൽപ്പെട്ടു. ബ്രേക്ക് തകരാറുകൾ മൂലം നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് പൊട്ടിയതിനെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ വാഹനം ഭാഗികമായി തകർന്നു. ഡ്രൈവറുടെ നിസ്സാര പരിക്കുകൾ ഒഴിച്ചാൽ, അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.

Related Articles

Leave a Reply

Back to top button