കുടുംബ സഹായനിധി കൈമാറി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിൽ അസുഖബാധിതനായി മരിച്ച സബ് ഇൻസ്പെക്ടർ ജോസഫ് മാത്യുവിന്‍റെ ആശ്രിതർക്കുള്ള കുടുംബ സഹായനിധി കൈമാറി. കേരള പോലീസ് അസോസിയേഷന്‍റെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കോഴിക്കോട് റൂറൽ ജില്ലാകമ്മിറ്റി അംഗങ്ങളിൽനിന്ന് സമാഹരിച്ച കുടുംബ സഹായനിധിയും കേരളപോലീസ് ഹൗസിങ് സഹകരണ സംഘത്തിന്‍റെ ആനുകൂല്യവുമാണ് ലിൻറോ ജോസഫ് എം.എൽ.എ കൈമാറിയത്.
കേരള പോലീസ് ഹൗസിങ് സഹകരണ സംഘം എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ സുജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഗ്രാമപ്പഞ്ചായത്ത് അംഗം വാസുദേവൻ ഞാറ്റുകാലായിൽ, തിരുവമ്പാടി ഇൻസ്പെക്ടർ പി.കെ ജിതേഷ്, കോടഞ്ചേരി ഇൻസ്പെക്ടർ പി.കെ പ്രവീൺകുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി മുഹമ്മദ്, കെ.പി.എ ജില്ലാ ട്രഷറർ പി.ടി സജിത്ത്, പി സുകിലേഷ്, സി.സി സജു തുടങ്ങിയവർ സംസാരിച്ചു.