Koodaranji

എസ് എസ് എഫ് കൂടരഞ്ഞി സെക്ടർ സാഹിത്യോത്സവം; ടീം മേലെ കൂമ്പാറ ജേതാക്കൾ

കൂമ്പാറ: എസ്.എസ് എഫ് കൂടരഞ്ഞി സെക്ടർ സാഹിത്യോത്സവം  സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 410 പോയിന്റ് നേടി ടീം മേലേ കൂമ്പാറ ജേതാക്കളായി. 

305 പോയിന്റ് നേടിയ ടീം കൂമ്പാറ രണ്ടാം സ്ഥാനവും 271 പോയിന്റ് നേടി മരംഞ്ചാട്ടി  മൂന്നാം സ്ഥാനവും നേടി. കുളിരാമുട്ടി, ഉറുമി, കൂടരഞ്ഞി എന്നി ടീമുകളും മത്സരത്തിൽ പങ്കെടുത്തു.

കൂടരഞ്ഞി  പാഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സാഹിത്യോത്സവ്  സമാപന സംഗമം ഉൽഘാടനം ചെയ്യ്തു. കൂമ്പാറ സാഹിത്യകാരൻ ബേബി മുഖ്യാതിഥിയായി. എസ്.എസ് എഫ് കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് മെമ്പർ അഹ്മദ് റാസി

സന്ദേശ പ്രഭാഷണം നടത്തി .അഹ്മദ് കുട്ടി പി.റ്റി, മുസ്തഫ സഖാഫി നാസർ കെ.വി,നസീഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button