Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ്‌ യു. പി സ്കൂളിൽ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു.

പുല്ലൂരാംപാറ : സെന്റ് ജോസഫ്‌സ്‌ യു. പി സ്കൂളിൽ നാടൻ ഭക്ഷ്യ മേള ‘ *ആരോഗ്യ ജീവനം* ‘ സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സിബി കുര്യാക്കോസ് , പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിജു ചെമ്പനാനിയിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. സിജോയ് മാളോല , എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ജീജ ഗോപിലാൽ എന്നിവർ പഴയകാല ഭക്ഷണ രീതികളെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു.
ആദ്യ കാല കുടിയേറ്റ കർഷകർ ശ്രീ. അഗസ്റ്റിൻ ഉറുമ്പിലുമായി നടത്തിയ അഭിമുഖം കുട്ടികൾക്ക് കൂടുതൽ ആവേശമായി. പഴയകാല ഭക്ഷണരീതികൾ, വ്യായമ രീതികൾ, കാർഷിക രീതികൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിവരിച്ചു.
പലഹാരങ്ങൾ, ജ്യൂസുകൾ, കിഴങ്ങ് വർഗ്ഗങ്ങൾ, അച്ചാറുകൾ, ഇലക്കറികൾ, പച്ചക്കറി വിഭവങ്ങൾ, പായസങ്ങൾ, സലാഡുകൾ, വാഴ, ചക്ക, തേങ്ങ വിഭവങ്ങൾ എന്നിവ ഭക്ഷ്യ മേളയുടെ രുചി വൈവിധ്യങ്ങളയിരുന്നു.
കൊയ്ത്ത് പാട്ട് അവതരണം, നെൽകൃഷി മാതൃക, ഭക്ഷണത്തിലെ മായം കണ്ടെത്താനുള്ള പരീക്ഷണങ്ങൾ, പഴയകാല ഉപകരണങ്ങളുടെ പ്രദർശനം, ചാർട്ട് പ്രദർശനം, വീഡിയോ പ്രദർശനം, പ്രകൃതിദത്ത സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പ്രദർശനം എന്നിവയും മേളക്ക് മിഴിവേകി.

Related Articles

Leave a Reply

Back to top button