Pullurampara

പുല്ലുരാംപാറ – ചെറുശ്ശേരി റോഡ് (ജോയ് റോഡ്) പ്രവർത്തി ഉദ്ഘാടനം ചെയ്തു

പുല്ലുരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ-ചെറുശ്ശേരി-ആനക്കാംപൊയിൽ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. 1 കോടി 45 ലക്ഷം രൂപ നബാഡിൻ്റെ ധനസഹായവും എം എൽ എ ജോർജ്ജ് എം തോമസിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽനിന്നും 46 ലക്ഷം രൂപയും ചേർത്ത് 2 കോടി 41 ലക്ഷം രൂപ അടങ്കൽ തുക ചിലവു വരുന്ന ഈ പദ്ധതി നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ആനക്കാംപൊയിൽ സ്വദേശിയായ ജമാൽ ആണ്.

2012ലെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ഒരു കിലോമീറ്റർ ദൂരം 8 മീറ്റർ വീതിയിലുള്ള റോഡായി മാറുന്നതോടുകൂടി പുല്ലുരാംപാറ-ആനക്കാംപൊയിൽ റോഡിന് ഒരു ബദൽ റോഡായി മാറുകയും സഞ്ചാര സൗകര്യം ഇല്ലാത്തതിനാൽ കൃഷിസ്ഥലവും വീടും ഉപേക്ഷിച്ചു പോയ കർഷകർക്ക് തിരികെ വരുന്നതിന് അവസരം ഒരുങ്ങുകയും ചെയ്യും.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, മെമ്പർമാരായ സവിത സുബ്രമണ്യൻ, ബിന്ദു ജയിംസ്, ഓമന വിശ്വംഭരൻ, വിൽസൺ താഴത്തുപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി എം ഗീരിഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് ടി, പൊതുപ്രവർത്തകരായ വി കെ പീതാംഭരൻ, കെ ഡി ആൻ്റണി, കെ എം ബേബി, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button