India

ആര്‍.ടി.ഓഫീസിലെത്തണ്ട ആധാര്‍ മതി, ലൈസന്‍സ് വീട്ടിലെത്തും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്.

ന്യൂഡൽഹി.ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നത് ഉൾപ്പെടെ വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകൾക്ക് ഓൺലൈൻ സേവനമൊരുക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നതും പുതുക്കുന്നതുമായുള്ള നടപടികൾ, വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങി 18 സേവനങ്ങളാണ് ഓൺലൈനിൽ ലഭ്യമാക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

ആർ.ടി. ഓഫീസിലോ. ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലോ ഹാജരാകാതെ തന്നെ ആധാർ കാർഡിന്റെ സഹായത്തോടെ ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ സേവനങ്ങൾ കാര്യക്ഷമായി ജനങ്ങളിൽ എത്തിക്കുന്നതിനും കോണ്ടാക്ട്ലെസ് ഇടപാടുകൾ ഉറപ്പാക്കുന്നതിനുമാണ് ഓൺലൈൻ സേവനത്തിലേക്ക് പോകുന്നതെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയതിലൂടെ ആധാറിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മാധ്യമങ്ങളുടെ സഹായം തേടുമെന്നും ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് സമ്പർക്ക രഹിതമായി ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. ജനങ്ങൾ കൂടുതൽ ആർ.ടി.ഓഫീസിലെത്തുന്നത് തടയുകയും ഓഫീസിലെ പ്രവർത്തനം കാര്യക്ഷമാകുകയും ചെയ്യുമെന്നും ഗതാഗത മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. മാർച്ച് മൂന്നാം തീയതി മുതൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്

Related Articles

Leave a Reply

Back to top button