Mukkam

വേനൽമഴയും കാറ്റും-കാരശ്ശേരി പഞ്ചായത്തിലെ കർഷകർക്ക് കൃഷിനാശം

കാരശ്ശേരി: ഞായറാഴ്ച രാത്രി ഉണ്ടായ വേനൽമഴയിലും കാറ്റിലും കാരശ്ശേരി പഞ്ചായത്തിലെ നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചു. വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്.

കുലച്ചതും കുലയ്ക്കാറായതുമായ 3500-ഓളം വാഴകളാണ് നിലം പൊത്തിയത്. കാരശ്ശേരി കരിമ്പനക്കണ്ടി മുഹമ്മദലി, അടുക്കത്തിൽ മുഹമ്മദ്‌ ഹാജി, പാറ മുഹമ്മദ്‌, വഹാബ് പുതിയോട്ടിൽ തുടങ്ങിയ കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്.

സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി നീക്കംചെയ്തു. കക്കാട് മാളിയേക്കൽ സർക്കാർപറമ്പ് റോഡിൽ വലിയ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിന്റെ മുകളിലാണ് മരം വീണത്. ‘എന്റെ മുക്കം’ സന്നദ്ധസേനയുടെ റഹീം, മുനീഷ്, കുഞ്ഞാപ്പു, ഷബീർ തുടങ്ങിയവരും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

Related Articles

Leave a Reply

Back to top button