Kozhikode

മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ശ്രമം; എതിര്‍പ്പുമായി വ്യാപാരികള്‍

കോഴിക്കോട് മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം. ഇന്നലെ തന്നെ സ്ഥലത്ത് തെരുവ് കച്ചവടം അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ മറുവാദവുമായി രംഗത്തെത്തി. കോര്‍പറേഷന്‍ അനുവദിച്ച 101 തെരുവ് കച്ചവടക്കാരാണ് ഉള്ളത്. അവര്‍ കച്ചവടത്തിനിറങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള ഇടങ്ങളില്‍ വരെ കച്ചവടം അനുവദിക്കുന്നുണ്ട്. അപ്പോള്‍ മിഠായി തെരുവില്‍ മാത്രം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. സാധാരണ വരുന്ന ആളുകള്‍ തന്നെയാണ് വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. അതിനാല്‍ തിരക്കില്‍ വലിയ വ്യത്യാസം വരില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

തെരുവ് കച്ചവടത്തിന് അനുമതി ഇല്ലെന്നും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നുമാണ് പൊലീസ് വാദം. റിക്കവറി വാഹനം കൊണ്ടുവന്ന് കച്ചവടക്കാരെ ഒഴുപ്പിക്കാനും പൊലീസ് ശ്രമം നടത്തി. ഇതും സംഘടനകള്‍ തടഞ്ഞു. തങ്ങള്‍ കച്ചവടം നടത്തുമെന്നും ഒഴിഞ്ഞു പോകില്ലെന്നും കച്ചവടക്കാരുടെ പ്രതിനിധി.

Related Articles

Leave a Reply

Back to top button