Kerala

ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞു ; ജാഗ്രതാ നിര്‍ദേശം

മലപ്പുറം : കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്തിന്റെ  മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍. ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞു. പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. 

പുന്നപ്പുഴയിലെ ജലനിരപ്പുയര്‍ന്ന് എടക്കര മൂപ്പിനിപ്പാലവും  ചുങ്കത്തറ മുട്ടിക്കടവ് പാലവും മൂടി. പോത്തുകല്ല് പനങ്കയം പാലത്തിനും പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്ജിനും  ഒപ്പം വരെ വെള്ളമുയര്‍ന്നു. കഴിഞ്ഞ പ്രളയത്തില്‍ തീരങ്ങളില്‍ വന്നടിഞ്ഞ  മരങ്ങള്‍ പുഴയിലൂടെ ഒഴുകി എത്തിയിട്ടുണ്ട് . 

മുണ്ടേരി മുക്കം കുനിപ്പാല, വെളുമ്പിയംപാടം, പോത്തുകല്ല്, ഞെട്ടിക്കുളം, ഉള്‍പ്പെടെയുള്ള ചാലിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ രാത്രി വീടുകളില്‍ നിന്നും മാറി താമസിക്കുകയാണ്. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പിനി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button