Kodanchery

നഷ്ടപരിഹാരം ആവശ്യപ്പെട്ട് തുഷാരഗിരിയിലെ ഭൂവുടമകള്‍ കോടതിയിലേക്ക്

കോടഞ്ചേരി:ഇരുപത് വര്‍ഷത്തോളം കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കിയതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് തുഷാരഗിരിയിലെ ഭൂവുടമകള്‍. പരിസ്ഥിതി ലോലപ്രദേശമെന്ന് കണ്ടെത്തി വനംവകുപ്പ് ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഇക്കോ ടൂറിസം പദ്ധതി ഉള്‍പ്പെടുന്ന പ്രദേശം ഉണ്ടെങ്കില്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്നും ഭൂവുടമകള്‍ പറ‍ഞ്ഞു

ഇക്കോ ടൂറിസം പദ്ധതിയോട് ചേര്‍ന്നുള്ള ഇരുപത്തിനാല് ഏക്കര്‍ ഭൂമിയാണ് തിരിച്ചുകൊടുക്കുന്നത്. ഏറ്റെടുക്കുമ്പോള്‍ ഇത് കൃഷി ഭൂമിയായിരുന്നു. വനംവകുപ്പിന്റ അന്നത്തെ തീരുമാനം തെറ്റായിരുന്നെന്നും ഇത്രയും കാലത്തെ ആദായം നഷ്ടപ്പെട്ടതിന് പരിഹാരം വേണമെന്നുമാണ് ഭുവുടമകളുടെ ആവശ്യം.

ഇതിനിടെയാണ് നഷ്ടപരിഹാരം തേടി ഭൂവുടമകള്‍ കോടതിയെ സമീപിക്കുന്നത്. അനുകൂല വിധിയുണ്ടായാല്‍ സര്‍ക്കാരിനത് വന്‍ബാധ്യതയാകും. ഭൂമി തിരിച്ചുകൊടുക്കുന്നതോടെ  ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവേശകവാടം ഉള്‍പ്പടെ സ്വകാര്യ വ്യക്തിയുടെ കൈയിലാകും. മഴ കഴിഞ്ഞാലുടന്‍ സര്‍വേ നടത്തി ഭൂമി തിരിച്ചുനല്‍കാനാണ് വനംവകുപ്പിന്റ തീരുമാനം

Related Articles

Leave a Reply

Back to top button