Kodanchery

ഇൻഫാം താമരശ്ശേരി കാർഷികജില്ല നേതൃസംഗമം നടത്തി

കോടഞ്ചേരി: ഇൻഫാം കാർഷിക സംഘടനയ്ക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി കാർഷിക ജില്ല, കാർഷിക താലൂക്കുകൾ, കാർഷിക ഗ്രാമങ്ങൾ എന്നീ ഘടകങ്ങളിൽ നിന്നുള്ള ഭാരവാഹികളെ ഉൾപ്പെടുത്തി നേതൃസംഗമം നടത്തി. താമരശ്ശേരി ഇൻഫാം ആസ്ഥാനമായ തെയ്യപ്പാറ അഗ്രിഫാമിൽ നടത്തിയ നേതൃസംഗമത്തിൽ
കാർഷിക രക്ഷയ്ക്കായി ഇൻഫാം തുടങ്ങാൻ പോകുന്ന പ്രോജക്ടുകളെക്കുറിച്ചും മറ്റും താമരശ്ശേരി ജില്ലാ ഇൻഫാം പ്രസിഡൻറ് അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ വിശദമായ ക്ലാസ് നൽകി.

നേതൃസംഗമത്തിൽ കാർഷിക ജില്ലാ വൈസ് പ്രസിഡണ്ട് സിസിലി ചീരാൻകുഴി, ട്രഷറർ ബ്രോണി നമ്പ്യാപറമ്പിൽ, വർക്കിംഗ് സെക്രട്ടറി മാർട്ടിൻ തെങ്ങുംതോട്ടത്തിൽ, കാർഷിക താലൂക്ക് പ്രസിഡണ്ട്മാരായ ജോബി ആൻറണി, തോമസ് പുത്തൻപുരയ്ക്കൽ, തങ്കച്ചൻ കുഴികണ്ടത്തിൽ, സെബാസ്റ്റ്യൻ ചേബ്ലാനി തുടങ്ങിയവർ സംസാരിച്ചു. അഗ്രി ഫാമിൽ ജൈവരീതിയിൽ ഉത്പാദിപ്പിച്ച പച്ചക്കറികളുടെയും കിഴങ്ങ് വർഗ്ഗങ്ങളുടെയും വിപണനവും ഇതോടൊപ്പം നടന്നു. താമരശ്ശേരി കാർഷിക ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് എത്തിയ 60ൽ പരം കർഷക പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button