Thiruvambady

മരുന്ന് വിതരണത്തിലെ രാഷ്ടീയ വിവാദം: ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു.

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് രാഷ്ടീയ വിവാദം. യൂത്ത് കോൺഗ്രസിന്റെ പരസ്യവാചകങ്ങളടങ്ങിയ ബോട്ടിലുകളിലൂടെ മരുന്ന് വിതരണം ചെയ്യുന്നതിനെതിരേ ഡി.വൈ.എഫ്.ഐ. രംഗത്തത്തി. പരസ്യ ബോട്ടിലുകൾ ഇവർ നീക്കം ചെയ്തു. സന്നദ്ധപ്രവർത്തനം നടത്തുമ്പോൾ സംഘടനയുടെ മുദ്രകൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവിന്റെ ലംഘനമാണ് ആശുപത്രി അധികൃതരുടെ മൗനാനുമതിയോടെ നടന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ജെ. ജിബിൻ, എ.എ. റിയാസ്, പി.സി. മേവിൻ, ടി.ടി. ജനീഷ്, ടി. മോബിൻ എന്നിവർ സംസാരിച്ചു.

അതേസമയം ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് മരുന്ന് നൽകാനായി വിതരണം ചെയ്ത കുപ്പികൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നശിപ്പിച്ചതായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മരുന്ന് ക്ഷാമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പാർട്ടി മരുന്നുകൾ എത്തിച്ചത്. മുമ്പ് മറ്റൊരു സംഘടനയാണ് മരുന്ന് വിതരണം ചെയ്തിരുന്നത്. അന്ന് പ്രതികരിക്കാതിരുന്ന ഡി.വൈ.എഫ്.ഐ. ഇപ്പോൾ രംഗത്തെത്തിയത് രാഷ്ട്രീയപ്രേരിതവും പ്രതിഷേധാർഹവുമാണെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. പ്രസിഡന്റ് യു.സി. അജ്മൽ ഉദ്ഘാടനം ചെയ്തു. അമൽ നെടുങ്കല്ലേൽ അധ്യക്ഷത വഹിച്ചു. ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, ലിബിൻ ബെൻ തുറുവേലിൽ, അഡ്‌ലിൻ.കൈ തോമസ്,ലിബിൻ അമ്പാട്ട് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button