Thiruvambady

തിരുവമ്പാടിയിൽ 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ പൂർത്തിയായി

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇതുവരെ ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടില്ലാത്ത പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവർക്കും ഇന്ന് തിരുവമ്പാടിയിൽ വച്ച് നടന്ന ക്യാമ്പിൽ വാക്സിനേഷൻ നൽകി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻമാർ, മറ്റു ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, ആർ ആർ ടി വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

ഗ്രാമ പഞ്ചായത്തിലെ 18 വയസിനു മുകളിലുള്ള വാക്സിനെടുക്കാത്തവരെ കണ്ടെത്തുന്നതിനായി ആർ ആർ ടി വളണ്ടിയർമാർ വീടുകൾ കയറി വിവര ശേഖരണം നടത്തുകയും സോഷ്യൽ മീഡിയ വഴിയും മറ്റു സംവിധാനങ്ങൾ വഴിയും പ്രചരണം നടത്തുകയും ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ് ഗ്രാമ പഞ്ചായത്തിനെ 100 ശതമാനം വാക്സിനേറ്റഡ് ഗ്രാമ പഞ്ചായത്താക്കി മാറ്റാൻ സാധിച്ചത്.

നാളെ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വച്ചും പുല്ലുരാംപാറ യു പി സ്കൂളിൽ വച്ചും 2021 ജൂലൈ 1ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ എടുത്തവർക്കായി സെക്കന്റ് ഡോസ് നൽകുന്നതിനുള്ള സംവിധാനമൊരുക്കിയതായി ഗ്രാമ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

സമ്പൂർണ വാക്സിനേഷൻ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സഹകരണം ഉണ്ടായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സെക്രട്ടറി വിപിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.നിഖില, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.സുനീർ, കെപി സജിത്ത് ബാബു തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button