Thiruvambady

ഉറവിട മാലിന്യ സംസ്കരണം: ഓമശ്ശേരിയിൽ പരിശീലനം സംഘടിപ്പിച്ചു.

ഓമശ്ശേരി:ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റുമായി സഹകരിച്ച്‌ വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു.

ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എം.ഷീജ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,എം.ഷീല,സി.ഡി.എസ്‌.ചെയർപേഴ്സൺ എ.കെ.തങ്കമണി എന്നിവർ സംസാരിച്ചു.

ടി.കെ.ഗംഗ പരിശീലനത്തിന്‌ നേതൃത്വം നൽകി.കെ.കെ.ബാബു രാജൻ സ്വാഗതവും കെ.ജി.തങ്ക നന്ദിയും പറഞ്ഞു.മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതോടൊപ്പം ഗുണ മേന്മയുള്ള ജൈവ വളത്തിന്റെ ഉൽപാദനം കൂടി നടക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.അടുക്കള മാലിന്യത്തെ വളമാക്കി മാറ്റുന്നതോടൊപ്പം പക്ഷിക്കൂട്‌,പന്നി ഫാം,പട്ടിക്കൂട്‌,കോഴി ഫാം,മീൻ വളർത്തൽ കുളങ്ങൾ,മൽസ്യ-മാംസ മാർക്കറ്റുകൾ,പൊതു ശൗചാലയങ്ങൾ എന്നിവിടങ്ങളിലെ മാലിന്യവും ദുർ ഗന്ധവും രോഗാണു സാന്നിദ്ധ്യവും ഇല്ലാതാക്കാൻ ഈ ബാക്ടീരിയൽ ടെക്നോളജി ഫലപ്രദമാണ്‌.

കൊതുകിന്റെ കൂത്താടികളെ നശിപ്പിച്ച്‌ കൊതുക്‌ നിവാരണം സാദ്ധ്യമാക്കാനും ജലാശയങ്ങളും ജല സംഭരണ കേന്ദ്രങ്ങളും ശുദ്ധീകരിക്കാനും മണ്ണിൽ ജീവാണു സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ബാക്ടീരിയൽ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്‌. ഫോട്ടോ:ഓമശ്ശേരിയിൽ നടന്ന ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ പരിശീലന ക്ലാസ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ ഉൽഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Back to top button