Kodiyathur

കൊടിയത്തൂർ പഞ്ചായത്തിൽ 57 പേർ അതിദരിദ്രർ

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ അതിദരിദ്രരായി 57 പേരുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് കണ്ടെത്തി. ഇവരെ ദരിദ്രാവസ്ഥയിൽനിന്ന് മോചിപ്പിക്കാൻ കർമപദ്ധതിയുമായി പഞ്ചായത്ത് ശ്രമം തുടങ്ങി. ഇതിന് സൂക്ഷ്മതലപദ്ധതി തയ്യാറാക്കിയാണ് പരിഹാരനടപടികൾ നടപ്പാ

ക്കുന്നത്. സൂക്ഷ്മതല പദ്ധതി തയാറാക്കുന്നതിന് പഞ്ചായത്ത് തല സമിതി അംഗങ്ങൾക്ക് ശിൽപശാലസംഘടിപ്പിച്ചു. പഞ്ചായത്ത് ശേഖരിച്ചിട്ടുള്ള വിവരങ്ങളും ആവശ്യമാണെങ്കിൽ അധിക വിവരങ്ങളും ചേർത്താണ് സൂക്ഷ്മതല പദ്ധതി തയാ

റാക്കുന്നത്. റേഷൻ കാർഡ്, ആധാർ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, ഭക്ഷണം, ചികിത്സ തുടങ്ങി കുടുംബങ്ങളുടെ അതിജീവനത്തിന് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾക്കാണ് ആദ്യം മുൻഗണന നൽകുക. ഇവരുടെ ഉന്നമനത്തിനായി ഉടൻ ചെയ്യാവുന്ന സേവന പദ്ധതികൾ, ഹൃസ്വകാലത്തേക്ക് നടപ്പാക്കുന്ന പദ്ധതികൾ, ദീർഘകാല സമഗ്രപദ്ധതികൾ എന്നിവ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ശില്പശാല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. റിയാസ് അധ്യക്ഷനായി.

Related Articles

Leave a Reply

Back to top button