Kodanchery

വൃത്തിയും വെടിപ്പും; ശ്രദ്ധേയമായി കോടഞ്ചേരിയിലെ ‘ടേക്ക് എ ബ്രേക്ക്‌’

കോടഞ്ചേരി : കരിങ്കൽടൈലുകൾ പാകിയ അങ്കണം, ചെറുതെങ്കിലും ഇരുവശത്തും ഹരിതാഭ പകരുന്ന പുൽത്തകിടി, ചുവന്ന ഇഷ്ടികകളിൽ മനോഹരമായി രൂപകല്പന ചെയ്തൊരുക്കിയ കെട്ടിടം, വൃത്തിയും വെടിപ്പും. കോടഞ്ചേരിയിലെ ‘ടേക്ക് എ ബ്രേക്ക്‌’ വഴിയോരവിശ്രമകേന്ദ്രത്തിന്റെ പ്രത്യേകതകളാണിതെല്ലാം. മാതൃകാപരമായരീതിയിൽ തയ്യാറാക്കിയ കെട്ടിടം മികച്ചപരിപാലനത്തിലൂടെ വഴിയോരവിശ്രമകേന്ദ്രങ്ങൾക്ക് മികച്ച ഉദാഹരണമാണ്.

കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്താണ് 600 ചതുരശ്രയടിയിൽ ആധുനികസൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിസൗഹൃദ ശൗചാലയങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടുവീതം പൊതുശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രം, വിശ്രമകേന്ദ്രം, നാപ്കിൻ നിർമാർജന സൗകര്യം, ഇരിപ്പിടം, ചെറിയൊരു പൂന്തോട്ടം എന്നിവയാണ് ശുചിത്വമിഷന്റെ ‘ടേക്ക് എ ബ്രേക്കി’ ന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

വിശ്രമകേന്ദ്രം പരിപാലിക്കുന്നത് പഞ്ചായത്ത് ഹരിതകർമസേനയാണ്. ഒരുവർഷമായി പ്രവർത്തനം തുടങ്ങിയിട്ട്. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അരുൺചന്ദാണ് കേന്ദ്രത്തിന്റെ രൂപകല്പന തയ്യാറാക്കി പദ്ധതിനിർവഹണം നടത്തിയത്.

Related Articles

Leave a Reply

Back to top button