Mukkam

കോവിഡ്: മുക്കം നഗരത്തിലേക്കുള്ള ഗതാഗതം നിരോധിച്ചു

മുക്കം: മലയോരമേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങളാണ് ബാരിക്കേഡുകളും കയറും ഉപയോഗിച്ച് ഗതാഗതം നിരോധിച്ചത്. മുക്കം പോലീസിന്റെയും നഗരസഭാധികൃതരുടെയും ആർ.ആർ.ടി. വൊളന്റിയർമാരുടെയും നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെമുതൽ നടപടി സ്വീകരിച്ചത്.

മുക്കം മാർക്കറ്റിലേക്കുൾപ്പെടെ വരുന്നവർ ബാരിക്കേഡിന് സമീപം വാഹനംനിർത്തി കാൽനടയായി പോയി സാധനങ്ങൾ വാങ്ങണം. ഒരു വാഹനത്തിൽ ഒരാളെ മാത്രമേ അനുവദിക്കൂ. നഗരസഭയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും മുക്കം നഗരസഭ ക്രിട്ടിക്കൽ കൺടെയ്ൻമെൻറ് സോണാണെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും കോവിഡ് ഭീതി ഒഴിയുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും ചെയർമാൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button