Kodanchery

അപകടാവസ്ഥയിൽ തുടർന്ന് പനച്ചിപ്പറ്റ-മുറമ്പാത്തി നടപ്പാലം

കോടഞ്ചേരി: 1982ൽ നിർമ്മിച്ച് കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായ പനച്ചിപ്പറ്റ-മുറമ്പാത്തി നടപ്പാലം പൊളിച്ചുനീക്കി പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തം. പൂളപ്പാറ-വേളങ്കോട് റോഡിനെയും തമ്പലമണ്ണ റോഡിനെയും ബന്ധിപ്പിക്കുന്ന ചാലിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണ് ഇരുമ്പുകമ്പികൾ പുറത്ത് വന്ന നിലയിലാണുള്ളത്.

ദിവസേന‌ നൂറുകണക്കിന് വിദ്യാർഥികളും പ്രദേശത്തെ 200ഓളം കുടുംബങ്ങളും ദിവസേന ഉപയോഗിക്കുന്ന പാലത്തിന് ഒരുമീറ്റർ വീതിയാണുള്ളത്. മഴവെള്ളപ്പാച്ചിൽ പതിവായ ചാലിപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ മാലിന്യവും മറ്റും പാലത്തിൽ തട്ടിനിന്ന് നീരൊഴുക്ക് തടസ്സപ്പെടാറുണ്ട്. താഴ്ന്ന പാലം പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെജനങ്ങൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button