Thiruvambady

തിരുവമ്പാടിയിൽ ക്ഷീര കർഷകർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ആരോഗ്യജാഗ്രത 2023’ പരിപാടിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത്‌ വെച്ച് നടത്തിയ ഗുളിക വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫഖാൻ എന്നിവർ ഗുളിക വിതരണത്തിനും ബോധവൽക്കരണ പരിപാടികൾക്കും നേതൃത്വം നൽകി.

വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, ക്ഷീരോൽപാദക സഹകരണ സംഘം ഭാരവാഹികളായ ബെന്നി അറക്കൽ, സോമി, സണ്ണി കോഴിപ്പുറം, സജി, ജോസഫ്, ജനാർദ്ദനൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എലികളുടെയും വളർത്തുമൃഗങ്ങളുടെയും മൂത്രവും വിസർജ്ജ്യങ്ങളും മൂലം മലിനമായ ജലത്തിലൂടെയും മണ്ണിലൂടെയും ഭക്ഷണ സാധനങ്ങളിലൂടെയുമാണ് എലിപ്പനി പ്രധാനമായും പകരുന്നത്. ക്ഷീരകർഷകർ, കൃഷിപ്പണിക്കാർ മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ തുടങ്ങിയവർ എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ അറിയിച്ചു.

Related Articles

Leave a Reply

Back to top button