Karassery
കാരശ്ശേരിയിൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് നേഴ്സുമാരെ ആദരിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്ററിലെ നേഴ്സുമാരെ ആദരിച്ചു. നഴ്സുമാരായ ത്രേസ്യ, സജീറ, ആരതി, സാലിദ, അജി എന്നിവരെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ആദരിച്ചത്.
വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വാർഡ് മെമ്പർ ജംഷിദ് ഒളകര, ഡോ.ഗ്രീഷ്മ, ജെ.എച്ച്.ഐ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.