Koodaranji
കൂടരഞ്ഞി കാരാട്ടുപാറ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: പഞ്ചായത്തിലെ കാരാട്ടുപാറ സ്മാർട്ട് അങ്കണവാടി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സോമനാഥൻ കുട്ടത്ത് അധ്യക്ഷത വഹിച്ചു.
ഡോ.വത്സാ റോയി, ക്രിസ്റ്റീന കുര്യാക്കോസ്, ജിഷ, ജയിംസ് കൂട്ട്യാനി, അജിതകുമാരി, ഓമനാ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നവാഗതർക്ക് വരവേൽപ്പും പഠനം പൂർത്തീകരിച്ചവർക്ക് യാത്രയയപ്പും നടത്തി.