Mukkam

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരനെൽക്കൃഷി ആരംഭിച്ചു

മുക്കം: വിദ്യാർഥികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിനും നെൽക്കൃഷിയുടെ വിവിധഘട്ടങ്ങൾ മനസ്സിലാക്കുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരനെൽക്കൃഷി ആരംഭിച്ചു. സംസ്ഥാന വിത്തുത്പാദനകേന്ദ്രമായ പേരാമ്പ്രയിൽനിന്നാണ് 110 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ജ്യോതി ഇനത്തിൽപ്പെട്ട വിത്ത് ലഭ്യമാക്കിയത്.

സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽക്കൃഷിയുടെ വിത്തിടീൽ സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ ബിജു മാത്യു, ജിൽസ് തോമസ്, ഡോൺ ജോസ്, പി.എം ഷാനിൽ, വിമൽ വിനോയി, റിൻസ് ജോസഫ്, സിന്ധു സഖറിയ, പി സിബിത, വിദ്യാർഥി പ്രതിനിധി ആദി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button