Mukkam

മുക്കത്ത്‌ ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

മുക്കം: ലഹരി മാഫിയ, വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചുകയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മുക്കം കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ്നാട് സ്വദേശി ചിന്ന ദുരൈക്ക് നേരെയാണ് അക്രമം ഉണ്ടായത്.

ഇന്നലെ രാത്രി 11:45ഓടെയായിരുന്നു സംഭവം. ശനിയാഴ്ച്ച രാത്രി തൊട്ടടുത്ത് ഓട്ടോ മൊബൈൽ കടയിലെ സാമഗ്രികളും സംഘം അടിച്ചു തകർത്തിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച വൈകിട്ട് മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.

Related Articles

Leave a Reply

Back to top button